Sidhikh Tuvvur

Sidhikh Tuvvur

Share

Social Worker

12/06/2026

"അഞ്ച് വർഷത്തോളമായി നിന്റെ സ്വപ്നങ്ങളാണ് നിന്റെ മുന്നിൽ. ആ സന്തോഷം എനിക്കും കാണണം. എനിക്കിന്ന് പെരുന്നാളാണ്."

ഞങ്ങളുടെ സഹോദരൻ ഉസാമ അൽ അംബർ (അബു ഫൈസൽ) പറഞ്ഞ വാക്കുകളാണിത്.

പ്രിയ സഹോദരൻ യൂസുഫ് പെരിന്തൽമണ്ണയുടെ വീട്ടിൽ ജയിൽ മോചിതരായ അനന്തുവിനും അബ്ദുൽ റഹീമിനുമൊപ്പം കൂടിയിരിക്കുമ്പോഴാണ് അബു ഫൈസൽ വീഡിയോ കാൾ ചെയ്ത് ഇത് പറഞ്ഞത്. പതിവുപോലെ അന്നും അദ്ദേഹം എന്നെ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചു. അനന്തുവും, അബ്ദുൽ റഹീമും വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവരെ കണ്ടതിന് ശേഷം വിളിക്കാൻ പറഞ്ഞു.

അവരെത്തി, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ നേരിട്ട പരീക്ഷണങ്ങളും ' പ്രയാസങ്ങളും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നതാണ്. “അതിനെല്ലാം ഇന്ന് ഫലം കണ്ടില്ലേ?” എന്ന് പറഞ്ഞ് അദ്ദേഹം ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ നേർന്നു.

അദ്ദേഹം ശിമാഖ് (തലപ്പാവ്) ഉൾപ്പെടെ വെള്ള വസ്ത്രത്തിലാണല്ലൊ (വിശേഷ ദിവസങ്ങളിലാണ് ഇങ്ങനെ വെള്ള വസ്ത്രം ധരിച്ച് കണ്ടിട്ടുള്ളത്) എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു, "അഞ്ച് വർഷത്തോളമായി നിന്റെ സ്വപ്നങ്ങളാണ് നിന്റെ മുന്നിൽ. ആ സന്തോഷം എനിക്കും കാണണം. എനിക്കിന്ന് പെരുന്നാളാണ്."

പ്രയാസമേറിയ കേസുകൾ ഞാൻ കൈകാര്യം ചെയ്യുമ്പോഴും ദീർഘയാത്രകളിലുമെല്ലാം ഞാൻ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കാറുണ്ട്. *"طمني يا صديق"* എന്ന് പറഞ്ഞ് ഒരു സഹോദരനെപ്പോലെ ചേർത്ത് നിർത്തി അദ്ദേഹം എനിക്ക് നൽകുന്ന ആത്മവിശ്വാസവും ധൈര്യവും വളരെ വിലപ്പെട്ടതാണ്.

ഇത്തരം ആത്മാർത്ഥമായ ബന്ധങ്ങൾ അല്ലാഹു എന്നും നിലനിർത്തട്ടെ.

എല്ലാവരുടെയും പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ.

07/06/2026

*⭕Salim kumar*

*ചിരിയുടെ സുൽത്താനും ഭാവങ്ങളുടെ തമ്പുരാനും: സലിം കുമാർ എന്ന അഭിനയവിസ്മയം*

*⭕സലീം കുമാറിന്റെ ജീവിതം കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും വലിയൊരു കഥയാണ്.*
https://themalayalamnews.com/entertainment/memoir-about-saleem-kumar/

⭕ചിരിയുടെ മണവാളൻ ഗിരിഗിരിഗിരി: മലയാളിയുടെ സംസാരശൈലി മാറ്റിയെഴുതിയ സലീം കുമാർ ഡയലോഗുകൾ
https://themalayalamnews.com/kerala/salim-kumar-dialogue/

🔴വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ദ മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/EZEVCu84zM1FYHKwyFmhQD?mode=gi_t

⭕ ദ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ...
https://whatsapp.com/channel/0029Va6CGVV3wtbGZpc6UO3p

Photos from A.R Nagar Live News's post 07/06/2026

ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രതീക്ഷയേകുന്ന മന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകട്ടെ.

06/06/2026

"മാഷേ ഇങ്ങളെവിടെയാണ്''.

ഞാൻ വീട്ടിലെത്തി.

"ഞാനങ്ങോട്ട് വരുന്നുണ്ട്, കൂടെ രണ്ടാളുമുണ്ടാകും:.

രാത്രി 9 മണിയോടെ #ഷഹീസിൻ്റെ ഫോൺ വിളി ഇങ്ങനെയായിരുന്നു. ആരാണ് വരുന്നതെന്നോ എന്തിനാണെന്നോ ചോദിച്ചിരുന്നില്ല. അവർക്കെല്ലാം എപ്പോഴും കാണാനും വിളിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പിന്നീട് കണ്ടത് #യൂനുസ് സാഹിബ് തയ്യിൽ അടക്കമുള്ള മുസ്ലീം ലീഗിൻ്റെ നേതാക്കളും പ്രവർത്തകരും വീട്ടിലേക്ക് വരുന്നതാണ്. സ്വീകരണ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ഞാൻ നിരസിച്ചിരുന്നു, നമുക്കൊന്നിച്ചിരിക്കാം മറ്റു ഫോർമാലിറ്റികളൊന്നും വേണ്ട എന്നാണ് ഞാൻ പറഞ്ഞിരുന്നത്. കൂടെ പഠിച്ചവരും, പഠിപ്പിച്ചവരുമടക്കം ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഈ സഹോദരങ്ങൾ
ആ രാത്രിയിൽ #അവരുടെ #വിലപ്പെട്ട സമയം എനിക്ക് വേണ്ടി മാറ്റിവെച്ചു.

"നിങ്ങൾ എനിക്ക് വേണ്ടി ദുആർക്കണം ..." പ്രിയ നേതാവ് ബഹുമാനപ്പെട്ട #ഹൈദരലി തങ്ങളെ അവസാനമായി ഞാൻ കണ്ട് യാത്രപറയാനൊരുങ്ങുമ്പോൾ എന്നോട് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പലപ്പോഴും ആ മുഖവും വാക്കുകളും ഓർമ്മ വരാറുണ്ട്. അവർ കാണിച്ച വഴിയിലൂടെ മുന്നോട്ട് പോകുക എന്നതാണ് ഓരോ പ്രസ്ഥാന പ്രവർത്തകരുടെയും കടമ.

പ്രവാസ ലോകത്ത് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ശിഖരങ്ങൾ തേടിയുള്ള യാത്രയിൽ കെഎംസിസി നേതാക്കളെ കണ്ടെത്തി ആ പ്രസ്ഥാനവുമായി കൂടുതൽ അടുത്തിടപഴകാനും, തുവ്വൂർ പഞ്ചായത്ത് ഗ്ലോബൽ, വണ്ടൂർ നിയോജക മണ്ഡലം, മലപ്പുറം ജില്ല, കേന്ദ്ര കമ്മിറ്റി തുടങ്ങി കെഎംസിസിയുടെ വിവിധ ഘടകങ്ങളിൽ നേതൃ സ്ഥാനങ്ങളിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചു. പ്രവർത്തനങ്ങളിൽ നീതി പുലർത്തി എന്ന് തന്നെയാണ് വിശ്വാസം, ഒരു പാട് നല്ല ബന്ധങ്ങൾ ഇതിലൂടെ ലഭിച്ചു. പിന്നീട് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചെങ്കിലും സാധാരണ അംഗമായി മുൻകാല നേതാക്കൾ കാണിച്ച മാർഗ്ഗത്തിലൂടെയും പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ മുറുകെപ്പിടിച്ചും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

#യൂനുസ് സാഹിബ് തയ്യിൽ, #നിയാസ് KC, #സമീർ റീനസ് തുടങ്ങിയ സഹോദരങ്ങൾ നേതൃത്വം നൽകുന്ന #തുവ്വൂർ ടൗൺ #മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ ഈ സ്നേഹോപഹാരത്തിന് ഹൃദയം നിറഞ്ഞ നന്ദി. സംസാരത്തിൻ്റെ തുടക്കം തന്നെ #ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു എന്നത് ഈ ടീമിൻ്റെ ലക്ഷ്യം ജനസേവനമാണെന്ന് ബോധ്യമാണ്. അശരണർക്ക് ആശ്വാസമേകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. പ്രസ്ഥാനത്തിന് കൂടുതൽ കരുത്തേകാൻ ഈ കരങ്ങൾക്കാവട്ടെ.

സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വിരലിലെണ്ണാവുന്ന ചിലർ കാണിക്കുന്ന സൈബർ അറ്റാക്കുകൾ ഒരിക്കലും പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. സത്യം മനസ്സിലാക്കി ചേർത്ത് നിർത്താൻ കൂടെ ഇത്തരം സഹോദരങ്ങളുണ്ടാകുന്നത് പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും.
" #പരിഗണിച്ചവരെ #മറക്കുന്നതിനും #അവഗണിച്ചവരെ #ഓർത്ത് വിഷമിക്കുന്നതിനും പകരം #പരിഗണിച്ചവരെ #പരിഗണിക്കാനും #അവഗണിച്ചവരെ #അവഗണിക്കാനും" നമ്മൾ പഠിച്ചാൽ ഈ ലോകം കുറച്ച് കൂടി #മനോഹരമാക്കാം*.

സ്നേഹപൂർവ്വം,

സിദ്ദീഖ് തുവ്വൂർ

05/06/2026

#ലൈസൻസ് ' #ഇർക്കാ' എന്ന് ചോദിച്ച ആൾക്ക് കടയിൽ കേറി പരിശോധിക്കാനുള്ള #അധികാരം ' #ഇർക്കാ' എന്ന് ചോദിക്കാൻ ആ പാവം അണ്ണന് കഴിഞ്ഞില്ല. ഇങ്ങനെ കട പരിശോധിക്കാനും, നടപടി എടുക്കാനുമുള്ള അധികാരം ഇവരെ ആരാണ് ഏൽപ്പിച്ചത്. അതിനൊന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ലേ.

കട തുറന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ. നിയമപരമായി മുന്നോട്ട് പോകാനുള്ള സഹായം ചെയ്ത് കൊടുക്കുക.

05/06/2026

#ജൂൺ 5 , ലോക #പരിസ്ഥിതി #ദിനാശംസകൾ.

04/06/2026

"സിദ്ദിപ്പാ, നിങ്ങൾ നാട്ടിലുണ്ടോ? നമുക്ക് പൂളമണ്ണ വരെ ഒന്ന് പോകണം."

രണ്ട് ദിവസം മുമ്പ് വിളിച്ചപ്പോൾ IDEAL കുഞ്ഞിപ്പ സാഹിബ് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. അന്ന് ഞാനൊരു യാത്രയിലായിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ഞാൻ അദ്ദേഹത്തെ വിളിച്ചു. "എന്താണ് പരിപാടി?" എന്നെന്നോട് ചോദിച്ചപ്പോൾ, "ആദ്യം നിങ്ങളെ കാണണം, അതിന് ശേഷമേ മറ്റ് പരിപാടികളുള്ളൂ" എന്ന് ഞാൻ മറുപടി പറഞ്ഞു.

ഉമ്മയുടെ അടുത്ത് വന്ന് ഭക്ഷണം കഴിച്ച് പോകാമെന്ന് കരുതി ഞാൻ വീട്ടിലെത്തിയപ്പോൾ ഒരു അതിഥി കാത്തിരിപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം നേരെ കുഞ്ഞിപ്പ നിൽക്കുന്ന സ്ഥലത്തേക്ക് പോയി. ചായക്കടയിൽ കയറി ഒരു ചായ കുടിച്ച ശേഷം, തൊട്ടുപിന്നിലെ വീട്ടിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി.

അവിടെ, കുഞ്ഞിപ്പ എന്ന മനുഷ്യനിൽ പ്രതീക്ഷയർപ്പിച്ച് പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന ഒരു യുവാവിനെ കണ്ടു. ഞങ്ങൾ പരിചയപ്പെട്ടു. കുഞ്ഞാൻ എന്നാണ് വിളിപ്പേര്. 32 വയസ്സ് പ്രായം. രണ്ട് കൈകളും നിവർത്താൻ കഴിയില്ല. അരയ്ക്ക് താഴെ ചലനശേഷിയുമില്ല. പക്ഷെ ആൾ വളരെ പോസിറ്റീവാണ്.

ഞങ്ങൾ കുറേ നേരം സംസാരിച്ചു. കുഞ്ഞാന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ട പദ്ധതികൾ കുഞ്ഞിപ്പ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കുഞ്ഞാന് മറ്റൊരു വലിയ സ്വപ്നവും കൂടിയുണ്ട്. നമ്മളൊന്നിച്ചാൽ ആ സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കഴിയും.

വൈകാതെ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുമായി ഒരു വീഡിയോ പങ്കുവെക്കാം, ഇൻഷാ അല്ലാഹ്.

ആ സ്വപ്നങ്ങളിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടങ്ങാം. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണം.

പ്രാർത്ഥനയോടെ,

സിദ്ദീഖ് തുവ്വൂർ

04/06/2026
02/06/2026

ഈ #ചില്ലറകൾക്ക് #കോടികളുടെ വിലയാണ്. കഥ പിന്നീട് പറയാം ان شاء الله

Want your business to be the top-listed Government Service in Riyadh?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Riyadh