CPIM Kadaplamattam LC

CPIM Kadaplamattam LC

Partager

സിപിഎം കടപ്ലാമറ്റം ലോക്കൽ കമ്മറ്റി

05/04/2024
03/04/2024

സരസു കേരളത്തിൽ BJP
ഭരിക്കാത്തത് കൊണ്ട് വർഗിയ കലാപങ്ങൾ ഇല്ലാ 😂😂

03/04/2024

*തീർച്ചയായും ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം❗* *ആ മുന്നണിയിലേക്ക് കേരളത്തിൽ നിന്നുള്ള മെമ്പർമാർ 20 പേരും LDF നിന്ന് തന്നന്നെ ആയിരിക്കട്ടെ❗*
*കാരണം കോൺഗ്രസ്സ് ഇന്ത്യ പരക്കെ വേരുള്ള പാർട്ടിയാണല്ലോ CPM കേരളത്തിൽ മാത്രമുള്ള പാർട്ടി എന്ന നിലക്കും എന്ത് കൊണ്ടും കറകളഞ്ഞ മതനിരപേക്ഷ നിലപാട് സധൈര്യം പറയാൻ CPM നേ സാധിക്കുകയുള്ളൂ എന്നതും കൊണ്ട് തന്നെ❗*
*💞 VOTE FOR LDF*💕

https://chat.whatsapp.com/FSVsd9X24QCFP3dYMq9VZn

03/04/2024

*രണ്ടക്ക സീറ്റ്‌ കിട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോൺഗ്രസിലുള്ള പ്രതീക്ഷ*

*എം ബി രാജേഷ്*

കേരള സ്ക്വാഡ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/JMcRZ6eRmNDBesc9EpOV4a

02/04/2024

ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ്‌ ശ്രമിച്ചത്‌. കോൺഗ്രസാണ് ബിജെപിക്ക്‌ ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്‌.

ഏക സിവിൽ കോഡ്‌ വിഷയത്തിൽ ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ മന്ത്രി അതിനെ സ്വാഗതം ചെയ്‌തു. പാർലമെന്റിൽ ശക്തമായി പ്രതികരിക്കുന്ന കോൺഗ്രസിനെ കാണാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാർ ഡൽഹിയിലെ കെജ്രിവാളിന്റെ സർക്കാരിനെതിരായ നടപടികൾ കനപ്പിച്ചപ്പോൾ അതിൽ സുപ്രീംകോടതി ഇടപെട്ടു. കേന്ദ്ര നിലപാട്‌ തെറ്റാണെന്ന്‌ കോടതി പറഞ്ഞു. എന്നാൽ കോടതിവിധി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ ഇറക്കിയതിനെ രാജ്യമാകെ എതിർത്തെങ്കിലും ഒരക്ഷരം സംസാരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല.

അയോധ്യയിൽ പ്രാണപ്രതിഷ്‌ഠ നടത്തിയപ്പോൾ ഹിമാചലിലെ കോൺഗ്രസ്‌ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞത്‌ അധികാരത്തിൽ എത്തിയാൽ അവിടെ രാമക്ഷേത്രം നിർമിക്കുമെന്നാണ്‌. കർണാടകയിലെ കോൺഗ്രസ്‌ സർക്കാർ ആ ദിവസം പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ടു. വെള്ളിയുടെ ഇഷ്‌ടിക കൊടുത്തയച്ചവരും ഉണ്ട്‌. രാഹുൽ ഗാന്ധി ആ ദിവസം പ്രത്യേകം ഭജനയിരിക്കാൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളിൽ കേസുണ്ടെന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിൽ രാമക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിനുള്ള കേസുണ്ടോ എന്ന്‌ അദ്ദേഹം പരിശോധിക്കണം.

മണിപ്പുർ വിഷയത്തിൽ ആനി രാജ പ്രതികരിക്കാൻ മുന്നിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തിൽ സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരന്റെ പേര് അതിലുണ്ടോ? കേരളത്തിൽ കൂട്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പങ്കെടുക്കാതിരുന്നത്‌ കേന്ദ്രനേതൃത്വം ഇടപെട്ടതിനാലാണെന്നാണ്‌ കരുതുന്നത്.

ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപിയിൽ പോകുന്നതെന്നാണ്‌ രാഹുൽ ഗാന്ധി പറയുന്നത്‌. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്‌. എന്നിട്ട് അവർ ആരെങ്കിലും പാർടി മാറിയോ?

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Vous voulez que votre entreprise soit Service Du Gouvernement la plus cotée à Democratic Republic of the ?

Cliquez ici pour réclamer votre Listage Commercial.

Téléphone

Site Web

Adresse


Democratic Republic Of The