CPIM Adoor Area Committee

CPIM Adoor Area Committee

Share

This is the official page of the Adoor Area Committee of the Communist Party of India (Marxist).

The CPIM works for the establishment of a socialist society in India.

03/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ സിപിഐ എം നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധം സംഘടിപ്പിക്കും.നാളെ വൈകിട്ട് 4 മണിക്ക് അടൂർ കെഎസ്ആർടിസി കോർണറിൽ നടക്കുന്ന ജനകീയ പ്രക്ഷോഭ പരിപാടി CPI(M) ജില്ലാ സെകട്ടറി സ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും.

ഇന്ധന നികുതി വേണ്ടെന്നുവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കന്റോൺമെന്റ്‌ ഹ‍ൗസിൽനിന്ന്‌ സൈക്കിളിൽ നിയമസഭയിലേക്ക്‌ സമരം നയിച്ചയാളാണ് വി ഡി സതീശൻ. രണ്ടാഴ്‌ചയ്‌ക്കിടെ നാല്‌ തവണ ഇന്ധന വിലവർധിച്ചിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്. മെയ്‌ 15 മുതൽ 25 വരെ കേന്ദ്രം നാലുവട്ടമായി എട്ട്‌ രൂപയാണ്‌ ഇന്ധനവില കൂട്ടിയത്‌. സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന്‌ മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിൽപോലും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല.

രണ്ടുമാസം ഒന്നിച്ച്‌ അരികൊടുക്കുന്നതും നീലക്കാർഡുകാർക്കുള്ള അധിക അരിയും നിർത്തിയതുമൂലം റേഷൻ വിതരണം താളം തെറ്റി.

വാണിജ്യ സിലിണ്ടറിന്‌ 2025 അവസാനം 1544 രൂപയായിരുന്നെങ്കിൽ അഞ്ചുമാസത്തിനിടെ വില ഇരട്ടിയായി. റസ്റ്റോറന്റുകളും ഹോട്ടലുകളും ഓട്ടോ, ടാക്‌സി, ബസ്‌ സർവീസുകളും പ്രതിസന്ധിയിലാണ്‌. സ്‌കൂൾ ഉച്ചക്കഞ്ഞിയെയും ബാധിച്ചു. ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയ ബിജെപി സർക്കാർ സബ്‌സിഡിയും എടുത്തുകളഞ്ഞു. ഇപ്പോൾ അമേരിക്കൻ സമ്മർദത്തിന്‌ കീഴടങ്ങി റഷ്യൻ പെട്രോളിയം ഉൽപ്പന്ന ഇറക്കുമതിയും ഇറാൻ പാചകവാതകവും ഉപേക്ഷിച്ചു. ഇതെല്ലാം വിലവർധനവിന്‌ കാരണമായി.

02/06/2026

ചൈനയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തി, രണ്ട് സംസ്കാരങ്ങളെ ഒന്നിപ്പിച്ച വിവാഹവേദി ജീവകാരുണ്യത്തിന്റെ വേദി കൂടിയായി മാറ്റി മാതൃകയായിരിക്കുകയാണ്
അടൂർ സ്വദേശി അനു തോമസും ചൈനീസ് സ്വദേശിനി ചാൻ വാങ്ങും
അടൂരിലെ കാരുണ്യത്തിന്റെ മുഖമായ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം, വരൻ അടൂർ സ്വദേശി അനു തോമസ്, വധു ചൈനീസ് സ്വദേശിനി ചാൻ വാങ് എന്നിവരിൽ നിന്നും സൊസൈറ്റി
രക്ഷാധികാരി കെ പി ഉദയഭാനു ഏറ്റുവാങ്ങി.
അതിർത്തികൾക്കപ്പുറമുള്ള സ്നേഹത്തിന്റെ പുതിയൊരു അധ്യായം കുറിച്ചതിനൊപ്പം, കഷ്ടപ്പെടുന്ന സഹജീവികളോടുള്ള കരുണയും ചേർത്തുവെച്ചാണ് ഇവർ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.

പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അനുവിനും ചാൻ വാങ്ങിനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ❤️

01/06/2026

ഇ.ശ്രീധരന്റെ പദ്ധതി വന്നാൽ
ആർക്കെന്ത് ഗുണം ❓

01/06/2026

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയായി ഉയർന്നു. മിൽമ സ്മാർട്ട് പാലിന്റെ വില 54 രൂപയായി ഉയർന്നു. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.

01/06/2026

അറിവിന്റെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കുഞ്ഞു കൂട്ടുകാർക്കും പ്രവേശനോത്സവ ആശംസകൾ....

31/05/2026

ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി ആർസിബിക്ക് തുടർച്ചയായ രണ്ടാം
ഐപിഎൽ കിരീടം🏆



Photos from CPIM Adoor Area Committee's post 31/05/2026

സിപിഐ(എം) പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന സ. എൻ ഭാസ്കരൻ പിള്ളയുടെ 10ാംമത് അനുസ്മരണ ദിനം ആചരിച്ചു. സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ജിജുനാഥ്‌ അദ്ധ്യക്ഷത വഹിച്ചു സിപിഐ(എം) അടൂർ ഏരിയ സെക്രട്ടറി അഡ്വ എസ് മനോജ്‌ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ ഡി ഉദയൻ, എ റ്റി രാധാകൃഷ്ണൻ രവീന്ദ്രകുറുപ്പ്, റ്റി ഗോപാലകൃഷ്ണൻ, എ പത്മകുമാർ,എംബി മുരളീധരൻ, സജി,ഹരീഷ് , സോമരാജൻ, കാവ്യാ വേണു തുടങ്ങയവർ സംസാരിച്ചു.

31/05/2026

നുണേശൻ മന്ത്രിസഭ 😂 കുട്ടികളുടെ കയ്യിൽനിന്നു വരെ കിട്ടാൻ തുടങ്ങി ☹️😅😂

Photos from CPIM Adoor Area Committee's post 30/05/2026

സിപിഐ(എം) തെങ്ങമം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
സിപിഐ(എം)ഏരിയ സെക്രട്ടറി അഡ്വ എസ് മനോജ് ഉദ്ഘാടനം ചെയ്തു.
KSTA മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എൻ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ ദിൻരാജ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽSSLC,+2 വിജയികളെ അനുമോദിച്ചു.

Want your business to be the top-listed Government Service in Adoor?

Click here to claim your Sponsored Listing.

Location

Category

Telephone

Address


CPI(M) ADOOR AREA COMMITTEE OFFICE
Adoor
691523