15/06/2026
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഹിജറ പുതുവത്സരം നാളെ ( ചൊവ്വ ) ആയിരിക്കും.
~~~~~~~~~~~~~~~~~~
കുവൈത്തിൽ ഇന്ന് വൈകീട്ട് മുഹറ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഹിജറ പുതുവത്സരം നാളെ ( ചൊവ്വ ) ആയിരിക്കും ഇത് പ്രകാരം നാളെ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ബുധനാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും മുഹറം ഒന്ന് ചൊവ്വാഴ്ചയാണെങ്കിൽ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയാണെങ്കിൽ ബുധൻ, വ്യാഴം വെള്ളി ദിവസങ്ങളിലും അവധി ആയിരിക്കുമെന്ന് നേരത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചിരുന്നു.
എന്നാൽ ഇന്ന് മാസപ്പിറവി കണ്ടതോടെ അവധി ദിനം നാളെ ഒരു ദിവസം മാത്രം ആയിരിക്കും.
======================
Date: 15 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
15/06/2026
പാസ്സ്പോർട്ട് സേവന കേന്ദ്രം ദജീജിലേക്ക് മാറ്റി സ്ഥാപിക്കുന്നു.
~~~~~~~~~~~~~~~~~~
അബ്ബാസിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസിയുടെ പാസ്സ്പോർട്ട് സേവന കേന്ദ്രം ദജീജിലേക്ക് മാറ്റി സ്ഥാപിക്കുന്നു. നിലവിൽ പാസ്പോർട്ട് സേവനം നൽകുന്ന ബി എൽ എസ് ഇന്റർ നാഷനലിന്റെ കരാർ ഈ മാസം മുപ്പത്തിന് അവസാനിക്കാനിരിക്കുകയാണ്. പുതിയ കരാർ ലഭിച്ച ഡി. യു ഡിജിറ്റൽ ഗ്ലോബൽ AGSP. PC കമ്പനിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം അബ്ബാസിയയിൽ നിന്ന് ദജീജിലേക്ക് മാറ്റുന്നത്.നിലവിലെ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനത്തിരക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങളും മുൻ നിർത്തിയാണ് പുതിയ കരാർ കമ്പനി പ്രവർത്തനം ദജീജിലേക്ക് മാറ്റുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന അബ്ബാസിയയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റുന്നതിന് എതിരെ വിവിധ സംഘടനകൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയതായാണ് വിവരം. സമാന രീതിയിൽ ജഹറ, ഫഹാഹീൽ, കുവൈത്ത് സിറ്റി മുതലായ കേന്ദ്രങ്ങളുടെ പ്രവർത്തനവും നിലവിലെ കെട്ടിടത്തിൽ നിന്നും മാറുമെന്നാണ് സൂചന
======================
Date: 15 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
11/06/2026
കുവൈത്ത് വ്യോമ പാത ഇന്ന് പുലർച്ചെ 4.50 മുതൽ താൽക്കാലികമായി അടച്ചു.
~~~~~~~~~~~~~~~~~~
കുവൈത്തിന് നേരെ വീണ്ടും വ്യോമക്രമണം നടന്നതായും പ്രതിരോധ സംവിധാനങ്ങൾ സജ്ജമായതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതെ തുടർന്ന് കുവൈത്ത് വ്യോമ പാത ഇന്ന് പുലർച്ചെ 4.50 മുതൽ താൽക്കാലികമായി അടച്ചു. വ്യോമ ഗതാഗതത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും സുരക്ഷാ സാഹചര്യം അനുകൂലമായാൽ വ്യോമപാത വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ അറിയിച്ചു.എല്ലാ യാത്രക്കാരും അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പ് വരു ത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
======================
Date: 11 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
10/06/2026
സാഹൽ ആപ്പ് വഴി തങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് വിവരങ്ങൾ ചേർക്കുന്നതിന് പുതിയ സംവിധാനം.
~~~~~~~~~~~~~~~~~~
കുവൈത്തിൽ സിവിൽ ഐഡി കാർഡിൽ, സാഹൽ ആപ്പ് വഴി തങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് വിവരങ്ങൾ ചേർക്കുന്നതിന് പുതിയ സംവിധാനം പുറത്തിറക്കി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതർ വിശദീകരിച്ചു. ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും നടപടികൾ പൂർത്തിയാക്കാൻ സഹായകമാകുമെന്നും അധികൃതർ അറിയിച്ചു.
======================
Date: 10 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
03/06/2026
വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ.
~~~~~~~~~~~~~~~~~~
കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദരുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽ നോട്ടത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ആവശ്യമായ നടപടികൾ നടപ്പിലാക്കിയതിനെത്തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് പ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി കുവൈത്ത് എയർവേയ്‌സിന്റെ എല്ലാ വിമാനങ്ങളും പുനരാരംഭിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ജസീറ എയർ വെയ്സിന്റെ പ്രവർത്തനങ്ങളും ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടെർമിനൽ 5 ൽ നന്നായിരിക്കും ജസീറ എയർ വെയ്സ് പ്രവർത്തനം നടത്തുക. എന്നാൽ ഇന്നത്തേ ആക്രമണത്തിൽ സാരമായ നാശ നഷ്ടങ്ങൾ സംഭവിച്ച് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരഭിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം ഒന്നിനാണ് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ള വിദേശ വിമാന കമ്പനികൾക്ക് ടെർമിനൽ ഒന്നിൽ നിന്നുള്ള പ്രവർത്തനത്തിനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇനിയും നീണ്ടു പോയാൽ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ കനത്ത യാത്രാ പ്രതിസന്ധി നേരിടെണ്ടി വരുമെന്നാണ് ആശങ്ക ഉയരുന്നത്.
======================
Date: 03 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
31/05/2026
കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ബൈക്കുകൾ വഴി ഡെലിവറി സേവനങ്ങൾ നടത്തുന്നതിനു വിലക്ക്.
~~~~~~~~~~~~~~~~~~
കുവൈത്തിൽ കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ബൈക്കുകൾ വഴി ഡെലിവറി സേവനങ്ങൾ നടത്തുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്ത് ജൂൺ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യ ത്തിൽ വരിക. ഓഗസ്റ്റ് 31 വരെ വിലക്ക് തുടരും.രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് മറ്റു തൊഴിൽ മേഖലയിലെ തെഴിലാളികൾക്ക് മാനവ ശേഷി സമിതി അധികൃതർ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ഉത്തരവ് പൂർണമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്ത് മാനുഷികവും സുരക്ഷിതവും ദീർഘകാലാടിസ്ഥാനത്തിലുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.
======================
Date: 31 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
26/05/2026
ഇന്ത്യൻ വിദ്യാലയങ്ങളിൽ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു.
~~~~~~~~~~~~~~~~~~
കുവൈത്തിൽ ഇന്ത്യൻ വിദ്യാലയങ്ങളിൽ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ചില വിദ്യാലയങ്ങളിൽ നിന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി. നിലവിൽ ചില വിദ്യാലയങ്ങളിൽ15 ശതമാനം വർദ്ധനവ് ആണ് നടപ്പിലാക്കിയിരിക്കുന്നത്. എൽ കെ ജി, യു കെ ജി ക്ളാസുകളിൽ 391 ദിനാർ ആണ് പുതുക്കിയ ഫീസ് നിരക്ക്. നേരത്തെ 340 ദിനാർ ആയിരുന്നു ഇത് . ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് 377 ദിനാറിൽ നിന്നും 435 ദിനാർ ആയാണ് ഉയർത്തിയിരിക്കുന്നത് . ആറ് മുതൽ എട്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് 435 ദിനാറിൽ നിന്ന് 500 ദിനാറായും ഒമ്പത് മുതൽ പ്ലസ് റ്റു വരെയുള്ള
ക്ളാസുകളിൽ 488 ദിനാറിൽ നിന്നും 561 ദിനാർ ആയും ഫീസ് വർദ്ധിപ്പിച്ചു. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് വർദ്ദ്ധനവ് നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം ഫീസ് വർദ്ധനവ് നടത്തുന്നത് എന്നാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യായീകരണം. ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് കുടുംബ ബാഡ്ജറ്റ് താളം തെറ്റിക്കുന്നതാണ് പുതിയ ഫീസ് നിരക്ക്. മേഖലയിലെ യുദ്ധ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടൽ, സാധനങ്ങളുടെ വില വർദ്ദ്ധനവ് മുതലായ ഭീഷണികൾ നേരിടുന്ന സമയത്താണ് രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായി സ്കൂൾ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നത്. മേഖലയിലെ പ്രത്യേക സാഹചര്യം മുൻ നിർത്തി യു എ ഈ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂൾ അധികൃതർ ഈ വർഷം ഫീസ് വർദ്ദ്ധനവ് നടപ്പിലാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം സ്വമേധയാ പ്രഖ്യാപനം നടത്തിയിരുന്നു.കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിലെ പഠന നിലവാരം അനു ദിനം മോശമായി കൊണ്ടിരിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതി നില നിൽക്കവേയാണ് മന്ത്രാലയത്തിന്റെ തീരുമാനം മറയാക്കി വിദ്യാലയങ്ങൾ ഫീസ് വർദ്ദ്ധനവ് നടപ്പിലാക്കുന്നത് എന്ന ആക്ഷേപവും രക്ഷിതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്.
======================
Date: 26 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
21/05/2026
വിമാന സർവീസുകൾ ജൂൺ ഒന്നുമുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും.
~~~~~~~~~~~~~~~~~~
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ ഒന്നുമുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും. വിമാനത്താവളത്തിലെ നവീകരണ-അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.ഇത് പ്രകാരം ജൂൺ ഒന്നുമുതൽ കുവൈത്ത് വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു. വിമാനത്താവളത്തിലെ പ്രവർത്തന സൗകര്യങ്ങളുടെ നവീകരണവും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണവും പൂർത്തിയായ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസ്
ജൂൺ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ന്യൂസ് ഇന്റക്സ് റിപ്പോർട്ട് ചെയ്തിരുന്നു.യാത്രക്കാരുടെ സുരക്ഷയും വിമാന ഗതാഗതത്തിന്റെ സൗകര്യവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകളുടെ മടങ്ങിവരവ്. പൂർണമായ പ്രവർത്തനക്ഷമത കൈവരിക്കുന്നതുവരെ ഘട്ടംഘട്ടമായ വിലയിരുത്തലുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ടി-വൺ യാത്രാ ടെർമിനലിൽ ആവശ്യമായ എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പുതിയ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ നിർത്തിവെച്ചിരുന്ന സർവീസുകളാണ് മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്നത്.
======================
Date: 21 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
19/05/2026
ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
~~~~~~~~~~~~~~~~~~
കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 26 മുതൽ മെയ് 31വരെ 6 ദിവസങ്ങളിൽ ആയിരിക്കും അവധി.6 ദിവസത്തെ അവധിക്ക് ശേഷം ജൂൺ 1 മുതൽ രാജ്യത്തെ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതു മേഖല സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
======================
Date: 19 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
01/05/2026
കുവൈത്ത് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാമ്പ് മെയ് ഒന്നാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്നു. രക്തദാന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന് മുഹമ്മദ് റോഷന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റിയാസ് അഹമ്മദ് സ്വാഗതവും, ജോയിന്റ്
സെക്രട്ടറി ഷാരോണ്‍ എടാട്ട് നന്ദിയും പറഞ്ഞു. 150 ല്‍ പരം ആളുകള്‍ പങ്കെടുത്ത രക്തദാന ക്യാമ്പിന് ജനറൽ സെക്രട്ടറി അന്റോ SM, ഉമ്മര്‍ KA , ജോസ്സി വടക്കേടം, ഷബാദ് ,അൻസൽ , ബിജോ ,മധു, സുധീർ,ഷറഫ് ,സിബി, ആമീൻ ,ബിജു ,പ്രദീപ് ,സവാദ്,
സിജേഷ് ,സൂരജ് എന്നിവർ നേതൃത്വം നൽകി.