Kozhikode airport F.B Fan's

Kozhikode airport F.B Fan's

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kozhikode airport F.B Fan's, Jeddah.

25/06/2026

കഴിയുന്നവർ ഇത് ഫുൾ കേൾക്കാൻ ശ്രമിക്കുക..... നിലവിൽ കോഴിക്കോട് എയർപോർട്ടിൽ ആറുമാസത്തിന് പാർക്കിംഗ് എടുത്ത കമ്പനിക്ക് വേണ്ടി ഇത്രയും തരംതാഴ്ന്ന രീതിയിൽ ഭരണാധികാരികൾ മാറരുത്...

കുറച്ച് മാസങ്ങൾക്കു മുമ്പ് എയർപോർട്ടിൽ പരിസരത്തുള്ള കടകൾ രാത്രിയിൽ തുറക്കാൻ പാടില്ല എന്ന നിയമം പോലീസ് കൊണ്ടുവന്നിരുന്നു അവസാനം വിവരാവകാശം കൊടുത്തു ചോദിച്ചപ്പോൾ ആണ് അവർ പറഞ്ഞത് അങ്ങനെ ഒരു നിയമമില്ല എന്ന് എന്നാൽ അവർ നിർബന്ധിച്ചു കടകൾ അടപ്പിച്ചിരുന്നു ഇതൊക്കെ എന്താണ് കോഴിക്കോട് തകർക്കണം ഇല്ലാതാക്കണം ഇതിനുവേണ്ടി എന്തും ചെയ്യും പക്ഷേ നേതാക്കൾ മൗനം തുടരും...

25/06/2026

കോഴിക്കോട് എയർപോർട്ട് റോഡ് ടാക്സികൾക്ക് പാർക്ക് ചെയ്യാൻ പാടില്ല എന്ന് പറയുന്നു ഇത് എന്തിൻറെ അടിസ്ഥാനത്തിൽ.....

യാത്രക്കാരുമായി ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങാൻ എയർപോർട്ട് റോഡിൽ ഇപ്പോൾ നിർത്താൻ പറ്റുന്നില്ല......

ഇത് തികച്ചും എയർപോർട്ട് പാർക്കിംഗ് ഏറ്റെടുത്ത കമ്പനിക്ക് വേണ്ടി നടത്തുന്ന ചില കളികൾ മാത്രമാണ്....

ഒരു ടാക്സി ഡ്രൈവറെ സംബന്ധിച്ചിടത്തോളം അദ്ദേഹം വണ്ടി എയർപോർട്ടിന്റെ ഉള്ളിൽ നിർത്തണോ അതോ പുറത്തു നിർത്തണം എന്നുള്ളത് അദ്ദേഹത്തിൻറെ മൗലിക അവകാശമാണ് കാരണം അദ്ദേഹം ടാക്സ് കൊടുത്താണ് വണ്ടി ഓടിക്കുന്നത്...

25/06/2026

വലിയ വികസനപ്രവർത്തനങ്ങളുമായി കോയമ്പത്തൂർ എയർപോർട്ട്

ഒടുവിൽ!!! പതിറ്റാണ്ടുകൾക്ക് ശേഷം കോയമ്പത്തൂർ വിമാനത്താവള വികസനം മുന്നോട്ട് നീങ്ങുന്നു. പരിസ്ഥിതി അനുമതിക്കായി AAI അപേക്ഷിച്ചു..

പ്രധാന സവിശേഷതകൾ :
🔹മൊത്തം ചെലവ് : 2,136 കോടി
🔹12 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ
🔹B777 വിമാനങ്ങൾക്ക് വഹിക്കാൻ ശേഷിയുള്ള 3.81 കിലോമീറ്റർ ദൈർഘ്യമുള്ള വിപുലീകരിച്ച റൺവേ
🔹14 ഏപ്രണുകൾ
🔹25,000 മെട്രിക് ടൺ ചരക്ക് ശേഷി

ഇതേ രീതിയിലുള്ള വികസനങ്ങൾ കോഴിക്കോട് എയർപോർട്ടിൽ ചെയ്യാൻ വേണ്ടിയാണ് വർഷങ്ങളായി എയർപോർട്ട് അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ വേണ്ടി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ തുടങ്ങിയത് പക്ഷേ മാറിമാറി വരുന്ന സർക്കാരോ അല്ലെങ്കിൽ മലപ്പുറത്തുള്ള നേതാക്കളോ ഇതിനു മുന്നിട്ടിറങ്ങുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം പിന്നെ ജനങ്ങൾക്കും താല്പര്യം ഇല്ല.... അവരെ സംബന്ധിച്ചിടത്തോളം അവർ എന്നും ഒരു പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ അത് തന്നെയാണ് ഇനി അനുഭവിക്കാൻ പോകുന്നതും... തൊട്ടടുത്തുള്ളത് പലതും മാറുന്നു ....

23/06/2026

📢📢ഫുജൈറ കോഴിക്കോട് spicejet ദുബായിലേക്ക് മാറ്റി ഇനി ദുബായ് കാലിക്കറ്റ് സർവീസ് നടത്തും

22/06/2026

കുവൈത്ത് നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് നിലവിൽ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത് ഇതുകൊണ്ടുതന്നെ കുവൈത്ത് പ്രവാസികൾ വളരെയധികം ദുരന്തങ്ങൾ അനുഭവിക്കുന്നു...... കേന്ദ്രം കണ്ണ് തുറക്കണം അല്ലെങ്കിൽ ഇന്ത്യയിലുള്ള മറ്റു വിമാന കമ്പനികൾ indigo akasa Air തുടങ്ങിയ വിമാന കമ്പനികൾ സർവീസ് നടത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നമ്മൾ നടത്തണം

21/06/2026

ഭൂമി ഏറ്റെടുത്ത് ഇതേപോലെയുള്ള വികസനങ്ങൾ കോഴിക്കോട് എയർപോർട്ടിൽ നടത്താൻ പറ്റും എന്ന് വിശ്വസിക്കുന്നു അധികം വൈകാതെ.....

21/06/2026

എന്തിനാ എക്സ്പ്രസ്സ് ഇങ്ങനെ പറ്റിക്കുന്നത് കുവൈറ്റിൽ നിന്നും കാലിക്കറ്റിലേക്ക് മുമ്പ് ടിക്കറ്റ് എടുത്തുവച്ച യാത്രക്കാരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നു....

മുമ്പ് 30000/- താഴെ മാത്രം റേറ്റ് ഉണ്ടായിരുന്നത് ഇപ്പോൾ 70,000 മേലെയാണ് വിമാന കമ്പനിയെ സംബന്ധിച്ചിടത്തോളം അവർക്ക് നിങ്ങൾക്ക് റീഫണ്ട് തന്നാലും പിന്നെ വരുന്ന ആൾ ടിക്കറ്റ് എടുക്കാൻ പോകുന്നത് 70000/- അപ്പോൾ അവർക്ക് ഉണ്ടാകുന്ന ലാഭം അത് മാത്രമേ ആ വിമാന കമ്പനി ചിന്തിക്കുന്നുള്ളൂ

ഈ വിഷയം പ്രവാസി സംഘടനകൾ ഏറ്റെടുക്കണം ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോയാൽ മാത്രമേ ഇത് ഇനി ആവർത്തിക്കാതിരിക്കുന്നുള്ളൂ

20/06/2026

പ്രവാസികളോടുള്ള ട്രാവൽ ഏജൻസികളുടെ ഈ പരിപാടി ഇനി നിർത്തണം.....
*നമ്മൾ ഒരു ട്രാവൽ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ പിന്നീട് ആ ടിക്കറ്റ് നമുക്ക് ചെക്ക് ചെയ്യാനോ മറ്റു കാര്യങ്ങൾക്കോ വേറെ ഒരു ഏജൻസിയെ സമീപിക്കാനോ സാധിക്കില്ല ആ ടിക്കറ്റ് എടുത്ത ഏജൻസിയിലുള്ള ആ വ്യക്തിക്ക് മാത്രമേ അത് ചെയ്യാൻ സാധിക്കുകയുള്ളൂ ഇത് തികച്ചും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്....

ഇതിൽ ഏറ്റവും വലിയ ചതി നമ്മൾ ടിക്കറ്റ് എടുത്ത് പിന്നീട് ഡേറ്റ് മാറ്റണം എങ്കിൽ ആ ട്രാവൽ ഏജൻസി വ്യക്തിയുടെ പിന്നാലെ നടക്കണം അല്ലെങ്കിൽ അദ്ദേഹം പറയുന്ന എത്രയാണോ ആ തുക നമ്മൾ കൊടുക്കേണ്ടി വരും വേറെ ഒരു സ്ഥലത്ത് നോക്കാൻ സാധിക്കില്ല ഇതിൽ നല്ല ട്രാവൽ ഏജൻസികൾ ഉണ്ട് എന്നാൽ ഇത് മുതലാക്കുന്ന വ്യക്തികളും ഉണ്ട്....

ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുകയാണെങ്കിൽ അത് ആർക്ക് വേണമെങ്കിലും ചെക്ക് ചെയ്യാനും നമുക്ക് തന്നെ ഡേറ്റ് മാറ്റാൻ മറ്റു കാര്യങ്ങൾ എല്ലാം അറിയാൻ സാധിക്കും

കഴിയുന്നവർ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ ശ്രമിക്കുക.. നിങ്ങൾ ഏത് വിമാന കമ്പനിയാണോ ആ വിമാന കമ്പിയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് മാത്രം എടുക്കാൻ ശ്രമിക്കുക... അല്ലെങ്കിൽ അവരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

20/06/2026

നമ്മുടെ നാട് നമുക്ക് വേണ്ടപ്പെട്ടവർ നമ്മൾ സ്വതന്ത്രമായി നടന്നിരുന്ന നമ്മുടെ സ്ഥലങ്ങൾ ഇതെല്ലാം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കോഴിക്കോടിൻറെ ടൗൺ അവസാനമായി കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു അവസ്ഥയാണ്.....

20/06/2026

ടിക്കറ്റ് നോക്കുമ്പോൾ കിട്ടാനില്ല അവസാനം കൂടുതൽ പൈസ കൊടുത്ത് ടിക്കറ്റ് എടുത്ത് വിമാനത്തിൽ എത്തിയപ്പോൾ ആളുകളും ഇല്ല...

Want your business to be the top-listed Government Service in Jeddah?

Click here to claim your Sponsored Listing.

Location

Website

Address


Jeddah