*നമുക്ക് മരിക്കാൻ സമയം ആയിട്ടില്ലെന്നോ❓*
മരണം......
അതാരെയും കാത്ത്
നിൽക്കാറില്ല...അനുവാദം
ചോദിക്കാറുമില്ല ..
സമയമാകുമ്പോൾ കൃത്യനിഷ്ഠ
പാലിച്ചുകൊണ്ട് അത്
കടന്നുവരിക തന്നെ ചെയ്യും ...
സമയമോ സ്ഥലമോ സന്ദർഭമോ
അതിന്നൊരു തടസ്സമേ അല്ല ..
യുവാവെന്നോ വൃദ്ധനെന്നോ ഉള്ള
വ്യത്യാസമില്ല ..രോഗിയെന്നോ
ആരോഗ്യവാനെന്നോ ഉള്ള
അതിർവരമ്പുകളും ഇല്ല ..
എത്രയെത്ര രോഗികളാണ്
കാലങ്ങളായി വാട്ടർ ബെഡുകളിൽ
മരണത്തിന്റെ വിളിയും ആഗ്രഹിച്ച്
മിനുട്ടുകൾ എണ്ണിത്തീർക്കുന്നത് ....
എന്നാൽ എത്രയെത്ര ആരോഗ്യ
ദൃഢഗാത്രരെയാണ് ഒന്ന് യാത്ര
പറയാൻ പോലും
അനുവദിക്കാതെ മരണം വന്നു
വിളിച്ചു കൊണ്ട് പോയത് ......
തങ്ങൾ മരിച്ചാൽ മയ്യിത്ത് നിസ്കാരത്തിന് നേതൃത്യം കൊടുക്കാൻ മക്കളുണ്ടല്ലോ എന്ന് സമാധാനിച്ചിരിക്കുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് മക്കളുടെ മരണവാർത്തകൾ കടന്നു വരുന്നു ...
സ്നേഹത്തോടെ യാത്രയാക്കിയ പ്രിയതമന്റെ ചേതനയറ്റ ശരീരം ഏറ്റ് വാങ്ങേണ്ടി വരുന്ന ഇണകൾ നമ്മുടെ നൊമ്പരമായി മാറുന്നു ....
സ്നേഹചുംബനം നൽകി നിലത്തിറക്കി കടന്നു പോയ പിതാവിന്റെ വിറങ്ങലിച്ച ശരീരം കണ്ട് അന്ധാളിച്ചു നിൽക്കുന്ന പിഞ്ചു മക്കൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു......
കളി ചിരികൾ പറഞ്ഞ് തലേന്ന് കിടന്നുറങ്ങിയ പ്രിയപ്പെട്ടവൾ സമയമായിട്ടും ഉണരാത്തപ്പോൾ കുലുക്കി വിളിക്കുമ്പോൾ കിടന്ന കട്ടിലടക്കം കുലുങ്ങുന്നത് കണ്ട് ഞെട്ടിത്തരിക്കുന്ന ഭർത്താക്കന്മാർ നമ്മെയും അസ്വസ്ഥരാക്കുന്നു.....
ഈ പരമ്പര ഇനിയും നീളുകയാണ് ...
ഇവിടെ ഓരോ മരണം നടക്കുമ്പോഴും നമ്മൾ സ്ഥിരം ഉരുവിടുന്ന ചില പല്ലവികളും ഉപചാര വാക്കുകളുമുണ്ട് .
നല്ലവൻ, ഉപകാരിയായ ചെറുപ്പക്കാരൻ .... കുടുംബസ്നേഹമുള്ളവൻ .... ആരോടും ചിരിച്ചുകൊണ്ടിരുന്നവൻ....
അവസാനം ചില നെടുവീർപ്പുകളും......
ചെറിയ മക്കളാ ....ഭാര്യ ചെറുപ്പക്കാരിയാ ......
ഇനി അവരുടെ കാര്യം ...
അതും ചർച്ച ചെയ്ത് നമ്മളൊക്കെ പോകും..
ജോലിത്തിരക്കുകളിലേക്ക്
പക്ഷേ നാം ഇവിടെ മനസ്സിരുത്തി ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട് ..
ഭർത്താവ് മരിച്ച ഭാര്യയെ കുറച്ച് കഴിയുമ്പോൾ ആരെങ്കിലും വന്ന് കല്യാണം കഴിച്ചേക്കാം ..
അനാഥ മക്കളുടെ സംരക്ഷണം കുടുംബക്കാരോ നാട്ടുകാരോ ഏറ്റെടുത്തെന്ന് വരാം ...
ദു:ഖവും വേദനയുമൊക്കെ കാലക്രമേണ അലിഞ്ഞില്ലാതായേക്കാം ...
എല്ലാത്തിനും സാധ്യതകൾ ഇവിടെ ബാക്കിയാണ് ...
പക്ഷേ ആ മരിക്കുന്ന വ്യക്തി ഞാനോ നിങ്ങളോ ആണെങ്കിൽ ?
ചിന്തിച്ചിട്ടുണ്ടോ ?
ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ കണക്ക് പുസ്തകം അതോടെ പൂട്ടുകയാണ് ..
പരീക്ഷ കഴിഞ്ഞു ..
ഇനി റിസൽട്ടാണ് ....
റിസൽട്ട് മാത്രം ...
വീണ്ടുമൊരിക്കൽ എഴുതി പാസാകൽ അവിടെ നടക്കില്ല. ..
നന്മക്ക് നന്മയും തിന്മക്ക് തിന്മയും പ്രതിഫലം ലഭിക്കുന്ന അനശ്വരമായ
സ്വർഗ നരകങ്ങൾ നമ്മെയും കാത്തിരിക്കുകയാണവിടെ ..
എന്തായിരിക്കും അവിടെ
നമ്മുടെ അവസ്ഥ ?
വല്ല ഒരുക്കവും നടത്തിയോ ?
അതല്ല ഞാനിപ്പോഴൊന്നും മരിക്കില്ലെന്ന മൂഢവിശ്വാസത്തിൽ തന്നെയാണോ ഇപ്പോഴുമുള്ളത് ?
എങ്കിൽ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...
നാളെയല്ല .. ഇപ്പോൾ തന്നെ ..
പടച്ചവൻ എപ്പോൾ വിളിച്ചാലും നിറഞ്ഞ ചിരിയോടെ സമാധാനമുള്ള ഹൃദയത്തോടെ പോകാൻ കഴിയണം നമുക്ക് ...
മരിച്ചവർ ഇവിടെ അവശേഷിപ്പിച്ച് പോയ പിൻഗാമികളെ കുറിച്ച് ആകുലപ്പെടാൻ പലരും കാണും .
പക്ഷെ മരിച്ചവന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർ വളരെ തുഛമാണ്..
അത് നാം തന്നെ ചിന്തിച്ചേ മതിയാകൂ ...
അവനവന്റെ പരലോകത്തിന്റെ വിഷയത്തിൽ നാമൊരൽപം സ്വാർത്ഥരാവുക തന്നെ വേണം.....
സ്വർഗത്തിൽ നമ്മുക്ക് എല്ലാവർക്കും ഒരുമിക്കാനുള്ള ഭാഗ്യം നൽകട്ടെ .
നമ്മുടെ കഫൻ പുടവ ഏത് തുണിക്കടയുടെ അലമാരയിലാണ് നമ്മുടെ മരണവാർത്തയും പ്രതീക്ഷിച്ച് തയ്യാറായിരിക്കുന്നതെന്ന് നമുക്കുമറിയില്ല ..
നാം അണിഞ്ഞ ഷർട്ടിന്റെ ബട്ടൻ നാം തന്നെ അഴിക്കുമോ അതോ മയ്യിത്ത് കുളിപ്പിക്കുന്ന മറ്റാരെങ്കിലുമായിരിക്കുമോ അതഴിച്ചു മാറ്റുക എന്ന് പോലും ഉറപ്പില്ലാത്ത ഈ ലോകത്ത് നാം എത്രമാത്രം സുരക്ഷിതരാണ്
എന്ന ചിന്തയാവട്ടെ..
അള്ളാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും നല്ല മരണം തരണേ....
ഈമനോട് കുടി കലിമ ചൊല്ലി മുത്ത് റസൂൽ ﷺ യുടെ പൂ മുഖം കണ്ട് കൊണ്ട് മരിപ്പിക്കണേ നാഥാ... ആമീൻ
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
Ummu Duaa
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ummu Duaa, Jubail.
“തന്റെ സ്വദഖ, ദരിദ്രന്റെ കയ്യിൽ വീഴുന്നതിനു
മുൻപ് അല്ലാഹുവിന്റെ കയ്യിലാണ് വീഴുന്നത്
എന്ന്, ദാന ധർമ്മം ചെയ്യുന്നയാൾ
അറിഞ്ഞിരുന്നുവെങ്കിൽ,
വാങ്ങുന്നവനെക്കാൾ മധുരം,
കൊടുക്കുന്നവൻ
അനുഭവിക്കുമായിരുന്നു"
അന്യന്‍റെ പണം കൊണ്ടാണ് ലോകത്തെ മുഴുവന്‍ അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും നടക്കുന്നത്. അതൊക്കെ ചാരിറ്റി തന്നെയാണ്.
ഖുര്‍ആനില്‍ 'മതത്തെ വ്യാജമാക്കുന്ന'വരുടെ ഉദാഹരണം പറഞ്ഞത് ''അയാള്‍ യതീമിനെ അകറ്റുന്നു, പാ
കടന്നുപോയ ദിനങ്ങൾ നഷ്ടപ്പെട്ട സ്വപ്നങ്ങൾ ഒറ്റപ്പെടുത്തിയ ബന്ധങ്ങൾ എല്ലാം അല്ലാഹു നൽകിയ പാഠങ്ങളാണ് പഠിക്കാനും തിരിച്ചറിയാനും
മുഹറം ഇസ്ലാമിക വർഷത്തിലെ ആദ്യ മാസം മാത്രമല്ല.
അല്ലാഹുവും അവന്റെ ദൂതനും ആദരിക്കുന്ന നാല് പുണ്യ മാസങ്ങളിൽ ഒന്നാണിത്.
മുസ്ലീം നോമ്പിനെ വേർതിരിച്ചറിയാൻ ആശൂറാഅ് നോടൊപ്പം 9-ാം തീയതിയും നോമ്പെടുക്കാൻ പ്രവാചകൻ ﷺ ഉദ്ദേശിച്ചിരുന്നു.
💭 ഈ അനുഗ്രഹീത മാസം മറ്റേതൊരു മാസത്തെയും പോലെ കടന്നുപോകാൻ അനുവദിക്കരുത്.
📌 സേവ് • പങ്കിടുക • പിന്തുടരുക
#മുഹറം #അശൂറാഅ് #സേക്രഡ് മാസങ്ങൾ #ഹദീസ് ഓർമ്മപ്പെടുത്തൽ #ഇസ്ലാമിക് ഓർമ്മപ്പെടുത്തൽ
പറഞ്ഞു പോയതും,ചെയ്തു പോയതും, ചിന്തിച്ചു കൂട്ടിയതും എല്ലാം തെറ്റായിരുന്നു നാഥാ💦
ഞാൻ ആഗ്രഹിച്ചതെല്ലാം തന്നവനല്ല, എനിക്ക് ആവശ്യമുള്ളതെല്ലാം തന്നവനാണ് എന്റെ റബ്ബ്❤️
(മുഹറം)ഇസ്ലാമിലെ പുതുവർഷം..
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്‍ത്ഥന*
*اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله*
അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്)അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!.
13/06/2026
രാജ്യ സേവനത്തിനിടെ അകാലത്തിൽ ജീവൻ നഷ്ടമായ വീര സൈനികർക്ക് കണ്ണീർ പ്രണാമം 🙏.. ആദരാഞ്ജലികൾ 🌹
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
പൂച്ച സാർ 👀
Click here to claim your Sponsored Listing.
Location
Contact the business
Telephone
Address
Jubail
